Swiggy ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാം സമരം ഒത്തുതീർപ്പായി. ഭക്ഷണ വിതരണ ശൃംഖല ആയ Swiggy യിലെ പാർട്ണർമാർ (തൊഴിലാളികൾ) നടത്തിവന്ന സമരം കാരണം ഭക്ഷണ വിതരണം തടസ്സപ്പെടുകയും ആപ്പ് ലഭ്യമാകാതിരിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. വിഷയത്തിൽ അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) ശ്രീ. കെ. ശ്രീലാൽ അടിയന്തിര ഇടപെടൽ നടത്തുകയും ഇന്ന് (27.10.2022) രാവിലെ 11 മണിക്ക് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) ഉം ഡെപ്യൂട്ടി ലേബർ കമ്മിഷണർ (ആസ്ഥാനം) ശ്രീമതി. കെ.എസ്. സിന്ധു-വും ചേർന്ന് നടത്തിയ അനുരഞ്ജന യോഗത്തിൽ വിഷയം രമ്യമായി പരിഹരിച്ചു.
ഒത്തുതീർപ്പു വ്യവസ്ഥപ്രകാരം അടിസ്ഥാന നിരക്ക് 5 കിലോമീറ്ററിന് 25 രൂപ ആയിരുന്നതു 2.5 കിലോമീറ്ററിന് 25 രൂപ ആയും 2.5 കിലോമീറ്ററിന് പുറത്തേക്കുള്ള യാത്രകൾക്ക് കിലോമീറ്ററിന് 6 രൂപ നിരക്കിലും 5 കിലോമീറ്ററിന് പുറത്തേക്കുള്ള യാത്രകൾക്ക് റിട്ടേൺ ബോണസ് ആയി കിലോമീറ്ററിന് 6 രൂപ നിരക്കിലും തൊഴിലാളികൾക്ക് വേതനം ലഭിക്കും.
മഴ കാരണം ഉണ്ടാകുന്ന ഓർഡർ നഷ്ടത്തിന് 20 രൂപയും പ്രതിവാര ഇൻസെന്റീവും ലഭിക്കും. പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാവും മാനേജ്‌മെന്റ് ഏർപ്പെടുത്തും. സ്ത്രീ തൊഴിലാളികളും ഡിന്നർ / ലേറ്റ് നൈറ്റ് ഓർഡർ എടുക്കണം എന്ന നിബന്ധന കരാർ പ്രകാരം ഒഴിവാക്കി.
Swiggy മാനേജ്മെന്റിനെ പ്രതിനിധീകരിച്ചു അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ശ്രീ. ജോയ്‌സൺ ദേവസ്യ , ഓപ്പറേഷൻസ് മാനേജർ ശ്രീ മുഹമ്മദ് അനസ് തുടങ്ങിയവരും പാർട്ണർമാരെ പ്രതിനിധീകരിച്ചു ശ്രീ. കെ എൻ ഗോപിനാഥ്, ശ്രീ. ഗിരീഷ് ചന്ദ്രൻ, ശ്രീ. അമീർ എന്നിവരും കരാറിൽ ഒപ്പുവച്ചു.
തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?
https://www.facebook.com/varthatrivandrumonline/videos/5479479532101570