കെ എസ് ആർ ടി സി ജീവനക്കാരെ തിരിച്ചെടുക്കാൻ സുപ്രീകോടതി നിർദ്ദേശം

0
1597

ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്തെതിന് പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ കെ.എസ്.ആർ.ടി.സി. നൽകിയ അപ്പീൽ ജസ്റ്റിസ് മോഹൻ എം. ശാന്തന
ഗൗഡർ അധ്യക്ഷനായി ബെഞ്ച് തള്ളി. അതേ സമയം, ഇതിലെ നിയമപര
മായ ചോദ്യങ്ങൾ നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജീവനക്കാർക്ക് വിദേശത്ത്പോകാനും മറ്റും അഞ്ചു വർഷത്തെ അവധി കെ.എസ്.ആർ.ടി.സി. നൽകാറുണ്ട്. ഇങ്ങനെഅവധിയിൽപ്പോയ 136 ജീവന
ക്കാരോട് ഉടൻതന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കെ.എസ്.ആർ.ടി.സി. നോട്ടീസ് നൽകി.ഇതുപ്രകാരം തിരികെ പ്രവേശിച്ച ചുരുക്കം ചിലർ ഒഴികെ ബാക്കിഎല്ലാവരെയും പിരിച്ചുവിട്ടു.

ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയഹൈക്കോടതി അവരെ തിരികെയെടുക്കാൻ ഉത്തരവിട്ടു. ഹൈക്കോടതിയുടെഡിസംബർ 18-ൻറ ഉത്തരവ് ചോദ്യം ചെയ്താണ് കെ.എസ്.
ആർ.ടി.സി. അപ്പീൽ നൽകിയത്.ബാങ്ക് വായപ (3100 കോടി) ഉൾപ്പെടെ 4816 കോടിയുടെ ബാധ്യതയുണ്ടെന്നും കോവിഡ് അടച്ചിടൽസ്ഥിതി രൂക്ഷമാക്കിയെന്നും കെ.എസ്.ആർ.ടി.സി. സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു