ബിന്ദു നന്ദനയ്ക്ക് സുഗത കുമാരി പുരസ്കാരം

0
96


കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ ഫൗണ്ടേഷൻ്റെ സുഗത കുമാരി പുരസ്കാരം കവയിത്രിയും അധ്യാപികയുമായ ബിന്ദു നന്ദനയ്‌ക്ക്.തോന്നയ്ക്കൽ പഞ്ചായത്ത് മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗ്രാമാദരവ് എക്സലൻസ് അവാർഡ് 2024 എന്ന പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.നാഷണൽ ഫിലിം ഡവലപ്മെൻ്റ് കോർപ്പറേഷൻ സെൻസർ ബോർഡ് അംഗം അനിൽ പ്ലാവോട്,അസിസ്റ്റന്റ് സൂപ്രണ്ടൻ്റ് ഓഫ് പോലീസ് ആർ.പ്രതാപൻ നായർ,ചലച്ചിത്ര താരങ്ങളായ ജോസ്,ശ്രീലത നമ്പൂതിരി,അൻസൺ പോൾ,ആരാധ്യ ആൻ, മനുവർമ്മ,അനീഷ് ചിറയിൻ കീഴ് , ചല ചിത്ര പിന്നണി ഗായിക അപർണ രാജീവ്,പന്തളം ബാലൻ,ദൂരദർശൻ വാർത്ത അവതാരക ആർ. രാജേശ്വരി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.