സർക്കാർ ഗവർണ്ണർ പോരിൽ പ്രതിസന്ധിയിൽ ആയി വിദ്യാർത്ഥികൾ.സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാതെയും പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിക്കാതേയും ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പരീക്ഷാ കൺട്രോളർ തയ്യാറാക്കിയ എഞ്ചിനീയറിംഗ്,എംസിഎ പരീക്ഷാഫലങ്ങൾ വിസി യുടെ അംഗീകാരത്തിന് സമർപ്പിക്കാതെ പിവിസി തന്റെ ഓഫീസിൽ തടഞ്ഞ് വച്ചിരിക്കുന്നത് കൊണ്ട് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാനാവുന്നില്ല.
സുപ്രീംകോടതി വിധിയെ തുടർന്ന് വിസി യോടൊപ്പം പദവി ഒഴിയേണ്ട പിവിസി തന്റെത് രാഷ്ട്രീയനിയമനമാണെന്ന അവകാശവാദവുമായി അനധികൃതമായി സർവ്വകലാശാലയിൽ തുടരുകയാണ്.8000 ത്തോളം ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണ് വിസി യുടെ ഒപ്പിന് സമർപ്പിക്കാതെ മാറ്റിവെച്ചിരിക്കുന്നത്. മൂല്യനിർണ്ണയം കഴിഞ്ഞ 21 വിവിധ പരീക്ഷകളുടെ റിസൾട്ട് വിസിയുടെ അംഗീകാരത്തിന് പിവിസി സമർപ്പിച്ചിട്ടില്ല.തങ്ങൾക്ക് താല്പര്യമില്ലാത്ത വ്യക്തിയെ ഗവർണർ താൽക്കാലിക വൈസ് ചാൻസറായി നിയമിച്ചതാണ് സിൻഡിക്കേറ്റിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത്.സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ വിസി സ്ഥാനം ഏറ്റെടുക്കുവാൻ വിമുഖത പ്രകടിപ്പിച്ചതുകൊണ്ടാണ് സീനിയർ ജോയിൻറ് ഡയറക്ടർക്ക് വിസി യുടെ ചുമതല ഗവർണർ നൽകിയത്.
https://www.facebook.com/varthatrivandrumonline/videos/8261009933940464/?app=fbl
ചുമതല ഏറ്റെടുത്ത് മൂന്നാഴ്ച പിന്നിട്ടിട്ടും സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരും വിസി ക്ക് ഫയലുകൾ കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക്കാരണം. വിസിയെ നിയമിച്ച നടപടികൾക്കെതിരെ ചാൻസലർ കൂടിയായ ഗവർണറെ എതിർകക്ഷിയാക്കിയാക്കി സർക്കാർ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ തീർപ്പാകുന്നതുവരെ വിസിക്ക് ഫയലുകൾ കൈമാറരുതെന്നാണ് സിൻഡിക്കേറ്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്. സർവ്വകലാശാലയിൽ ഭരണസ്തംഭനം ഉണ്ടാകാതിരിക്കാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക ഭരണ രംഗത്തെ മികവും പരിശോധിച്ചാണ് ഗവർണർ, സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിൻ ഡയറക്ടർ ഡോ:സിസാ തോമസിന് വിസി യുടെ താൽക്കാലിക ചുമതല നൽകിയത്.
സർക്കാർ ശുപാർശ ചെയ്ത ഡിജിറ്റൽ സർവകലാശാല വൈസ് ചാന്‍സര്‍ ഡോ: സജി ഗോപിനാഥ്,ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതറോയ് എന്നിവർ ചട്ട പ്രകാരം വിസി പദവിയ്ക്ക് അർഹരല്ലെന്നും, പിവിസി കാലാവധി അവസാനിച്ച ഉദ്യോഗസ്ഥനാണെന്നതും കണക്കിലെടുത്താണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് വിസിയുടെ അധിക ചുമതല നൽകിയത്.എന്നാൽ നിലവിൽ സർവ്വകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കെട്ടികിടക്കുന്നില്ലെന്നും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരു തടസ്സവുമില്ലെന്നും സർവകലാശാലയുടെ പ്രവർത്തനം കാര്യക്ഷമാണെന്നും രജിസ്ട്രാറുടെ നിർദേശപ്രകാരം സർവ്വകലാശാല അഭിഭാഷകൻ ഗവർക്കെതിരെയുള്ള ഹർജി പരിഗണിക്കവേ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ആയിരക്കണക്കിന് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ ഭാവി രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ തകർക്കരുതെനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020