ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കും പ്രവാസികളുടെ വീടുകൾക്കും അധിക നികുതി ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് വീടുകൾക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
പൊതുവിൽ കാര്യങ്ങൾ പരിശോധിക്കാൻ വേണ്ടി മുന്നോട്ടുവെച്ച നിർദേശം മാത്രമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധിക്കേണ്ട കാര്യമാണ്. ബജറ്റിലെ പല നിർദേശങ്ങളിൽ ഒന്നു മാത്രമാണ്
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് നികുതി ചുമത്തുക എന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കിയത്.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താൻ ഫെബ്രുവരി മൂന്നിന് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർദേശം വെച്ചത്. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് 1,000 കോടി അധികമായി ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കും പ്രവാസികളുടെ വീടുകൾക്കും അധിക നികുതി ഈടാക്കാനുള്ള സർക്കാർ നിർദേശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.