ദുബൈ:മലയാളി നടൻ ഷൈൻ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടു. കൊച്ചിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ഷൈനെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്നാണ് ഇറക്കിവിട്ടതെന്നാണ് വിവരം.
ശനിയാഴ്ച ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ ഡ്രീം ലൈൻ വിമാനത്തിൽ നിന്നാണ് ഷൈനെ ഇറക്കിവിട്ടത്. വിമാനത്തിന്‍റെ കോക്പിറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. നിലവിൽ ഇമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിലാണ് നടൻ. അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാൻ സഹപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല.
പുതിയ ചിത്രമായ ഭാരത സർക്കസിന്‍റെ പ്രമോഷനായി ദുബൈയിൽ എത്തിയതായിരുന്നു നടൻ. ചിത്രത്തിന്‍റെ നിർമാതാവ് അനൂജ് ഷാജി ഉൾപെടെയുള്ളവർ വിമാനത്താവളത്തിലുണ്ട്.
നൻപകൽ നേരത്ത് മയക്കം; iffk യിലെ മമ്മൂട്ടി ചിത്രം കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു
https://www.facebook.com/varthatrivandrumonline/videos/5471070866323708