കോഴിക്കോട് ജില്ലയില്‍ ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ മായനാട് കോട്ടാംപറമ്ബ് ഭാഗത്തെ രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അഞ്ച് കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്ബിലെ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍ നാല് ദിവസം കൂടി കഴിയും. സാംപിള്‍ എടുത്തതുള്‍പ്പെടെ നാനൂറോളം കിണറുകളില്‍ ഇതിനകം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.