ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും

0
50

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവും അമ്മാവനും റിമാൻഡിൽ. തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെയാണ് തെളിവെടുപ്പിനുശേഷം നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കഷായത്തിൽ വിഷം കലർത്തി ഷാരോണിന് നൽകാൻ ഗ്രീഷ്മക്ക് മാതാവിന്‍റെ സഹായം ലഭിച്ചോയെന്ന് പൊലീസ് സംശയിക്കുന്നു. ഗ്രീഷ്മയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഐ.​സി.​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ കീ​ട​നാ​ശി​നി കു​ടി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

https://www.facebook.com/varthatrivandrumonline/videos/1729683127411988

ആ​രോ​ഗ്യ​സ്ഥി​തി മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ യോ​ഗം ചേ​ർ​ന്ന്​ ബു​ധ​നാ​ഴ്ച​യും വി​ല​യി​രു​ത്തി. വ്യാ​ഴാ​ഴ്ച​ ​ആ​ശു​പ​ത്രി​യി​ലെ പൊ​ലീ​സ്​ സെ​ല്ലി​ലേ​ക്ക്​ മാ​റ്റു​മെ​ന്നാ​ണ്​ വി​വ​രം. അ​ങ്ങ​നെ​യെ​ങ്കി​ൽ ഗ്രീ​ഷ്മ​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​ലീ​സ്​ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. വീ​ട്ടി​ലെ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്താ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

https://www.facebook.com/varthatrivandrumonline/videos/860029471679263

 

ഇത് ജൂനിയർ ജോളിയോ? ഷാരോണിന്റെ ജീവനെടുത്ത് ഗ്രീഷ്മ, ജീവൻ കൊടുത്ത പ്രണയമല്ല ജീവനെടുത്ത പ്രണയം

https://www.facebook.com/varthatrivandrumonline/videos/1729683127411988