ജോലി വിവാദം കത്തുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും വിജിലൻസിലും പരാതി. സമര കേന്ദ്രമായി കോർപറേഷൻ. ജില്ലാ സെക്രട്ടറിക്ക് മേയർ നൽകിയ കത്തിനെ തുടർന്നുള്ള വിവാദം ആണ് ശനിയാഴ്ച തലസ്ഥാനത്ത് നിറഞ്ഞു നിന്നത്. യൂത്ത് കോൺഗ്രസും, യുവമോർച്ചയും സമര രംഗത്ത് ഇറങ്ങി. പ്രധാന നേതാക്കൾ എല്ലാം രാഷ്ട്രീയ പക്ഷപാതം വ്യക്തമാക്കുന്ന കത്തിന് എതിരെ ശക്തമായി രംഗത്ത് വന്നു.
ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ഒടുവിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ. ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ ആർക്കും കത്ത് നൽകിയിട്ടില്ലെന്ന് നഗരസഭ പ്രസ്താവനയിൽ അറിയിച്ചു.
മേയർ സ്ഥലത്തിലെത്തില്ലാത്ത സമയത്താണ് കത്ത് കൈമാറിയതായി കാണുന്നതെന്നും വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി. വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നഗരസഭയുടെ വിശദീകരണം. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവ് നിലവിലില്ല. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു.
ആ പ്രെഗ്നൻസി ടെസ്റ്റിന് പിന്നിലെ രഹസ്യമിതാ, എല്ലാത്തിനും പിന്നിൽ അഞ്ജലി മേനോൻ
https://www.facebook.com/varthatrivandrumonline/videos/6501416276540307