ആറ് വയസുകാരന് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍.

0
282

കാറില്‍ കുടുങ്ങിയ ആറ് വയസുകാരന് രക്ഷകനായി എത്തിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥന്‍. അഴിത്തല തീരദേശ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് ആണ് ആ താരം.

ശനിയാഴ്ച വൈകീട്ട് അഴിത്തല ബീച്ചില്‍ എത്തിയ 10 പേര്‍ അടങ്ങുന്ന കുടുംബം കാറില്‍നിന്നിറങ്ങി ഡോര്‍ അടച്ച്‌ ബീച്ചിലേയ്ക്ക് നടന്നുപോവുകയും അശ്രദ്ധമൂലം ഒരു കുട്ടി കാറില്‍ പെട്ടുപോവുകയുമായിരുന്നു. ഈ സമയം ബീച്ചില്‍ പട്രോളിങ്ങിനായി പോയ രതീഷ് കാറിന്റെ അകത്തുനിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തുകയും കുട്ടിയോട് ലോക്ക് അകത്തുനിന്ന് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.കാര്‍ ഡോര്‍ പുറത്തിറങ്ങിയ കുട്ടിയോട് പിന്നീട് പിതാവിന്റെ ഫോണ്‍ നമ്ബര്‍ വാങ്ങി വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ ഓടിയെത്തുകയും ചെയ്തു. പോലീസ് ഓഫീസര്‍ രതീഷിനോട് രക്ഷിതാക്കള്‍ നന്ദി പറയുകയും ചെയ്തു. അവസരോചിതമായ ഇടപെടലില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായ ചാരിതാര്‍ഥ്യത്തിലാണ് അച്ചാംതുരുത്തി സ്വാദേശിയായ രതീഷ്. കുട്ടികളെയും കൊണ്ട് പൊതുസ്ഥലങ്ങളില്‍ എത്തുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ കുടുംബത്തോട് പറഞ്ഞാണ് രതീഷ് മടങ്ങിയത്.