ആറ്റിങ്ങൽ: വനിതാ പഞ്ചായത്ത് അംഗത്തെ നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യം വിളിച്ച് ആക്രമിച്ച കേസ് പോലീസ് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന് ആക്ഷേപം. അഴൂർ ഗ്രാമപഞ്ചായത്ത് മാടന്‍വിള വാര്‍ഡ് അംഗം നെസിയ സുധീറിന് നേരെ കഴിഞ്ഞ ഒന്നാം തീയതി തന്റെ വാര്‍ഡില്‍ സ്ട്രീറ്റ് ലൈറ്റുകൾ മാറ്റിക്കൊണ്ട് നിൽക്കുന്നതിനിടെ സി.പി.എം പ്രവർത്തകൻ്റെ നേതൃത്വത്തിൽ അതിക്രമം ഉണ്ടായിരുന്നു. തന്റെ വീടിന് മുന്നില്‍ ലൈറ്റ് സ്ഥാപിച്ച ശേഷം മറ്റിടങ്ങളില്‍ പോയാല്‍ മതി എന്ന് ആവശ്യപ്പെട്ട് അസഭ്യം വിളിക്കുകയും ചെയ്തതയാണ് പരാതി. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം കഠിനംകുളം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും, പ്രതികളില്‍ ഒരാളെ ഒഴിവാക്കിയതായും കൊടുത്ത മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ല എന്നും, നിസ്സാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത് എന്നും എഫ്.ഐ.ആര്‍ കോപ്പി ലഭിച്ചപ്പോൾ ആണ് വ്യക്തമായത്. ഇതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, വനിതാ സെല്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അതി ശക്തമായ സമരം ആരംഭിക്കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ അറിയിച്ചു.