പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ആര്യനാട് പൊലീസ് പിടികൂടി. കാപ്പിക്കാട് ഇറയങ്കോട് സജിന മൻസിലിൽ എസ്. മുഹമ്മദ് ഷാനിനെയാണ് (30) പൊലീസ് അറസ്റ്റു ചെയ്തത്. മാതാവ് വീട്ടുജോലിക്ക് പോകുമ്പോൾ ഷാൻ വീട്ടിലെത്തി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണ്. പെൺകുട്ടി ചികിത്സ തേടിയ എസ്.എ.ടി ആശുപത്രിയിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത കഴക്കൂട്ടം എലവേറ്റഡ് ഹൈവേ
https://www.facebook.com/varthatrivandrumonline/videos/1290966368353422