പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിലെ പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം

0
52

ചിറയിൻകീഴ്: ഗുരു സന്ദേശങ്ങളുടെ വ്യാപകമായ പ്രചാരണം സമൂഹത്തിനിടയിൽ ലഭ്യമാവേണ്ട സ്ഥിതി വിശേഷമാണു രാജ്യത്തൊട്ടാകെ സംജാതമായിട്ടുള്ളതെന്നു പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിലെ പഞ്ചലോഹ ഗുരുവിഗ്രഹ പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുക്ഷേത്ര മുറ്റങ്ങൾ മാനവ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ഗുരു സന്ദേശങ്ങളുടെ പ്രചാരകൻമാരായി വിശ്വസി സമൂഹത്തിൻ്റെ കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ടെന്നും ഗുരുരത്നം ജ്ഞാനതപസ്വി കൂട്ടിച്ചേർത്തു.

ഗുരുക്ഷേത്ര മണ്ഡപ സമിതി പ്രസിഡൻ്റ് ബൈജു തോന്നയ്ക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം കെ.രഘുനാഥൻ, ഗുരുക്ഷേത്രസമിതി സെക്രട്ടറി ആർ.ഷിബു, രക്ഷാധികാരി എസ്.ജയസൂര്യ, വനിതാ സംഘം പ്രതിനിധി കീർത്തി ഷൈജു, വൈസ് പ്രസിഡൻ്റ് എ.പ്രതാപൻ ട്രഷറർ ഷിജോസ് ബാബു, കവിത, സന്ധ്യ, രഞ്ചിത്ത്, ശശി, മധു, രതീഷ്, സിന്ധു, ക്ഷേത്ര മുഖ്യകാര്യദർശി എൻ.അജിത്ത് എന്നിവർ സംസാരിച്ചു. പുലർച്ചെ ഗുരുക്ഷേത്ര സന്നിധിയിൽ ക്ഷേത്രതന്ത്രി ചേർത്തല തിരുനെല്ലൂർ കാശി മഠത്തിൽ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന മഹാകലശാഭിഷേക പൂജാവിധികളിൽ നൂറുക്കണക്കിനു ഭക്തജനങ്ങൾ പങ്കെടുത്തു.

 

ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും

https://www.facebook.com/varthatrivandrumonline/videos/906028633729617