സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ വയലാറിന്റെ ഈ വരികൾക്ക് അന്നും ഇന്നും എന്നും ജീവനുണ്ട്. അതെ അധ്വാനിക്കുന്ന വിഭാഗക്കാരുടെ ഒരു ആഘോഷദിനം മെയ് 1.
എന്താണ് തൊഴിലാളി ദിനം?അല്ലെങ്കിൽ എന്തിനാണ് തൊഴിലാളി ദിനം?
1856ല്‍ തൊഴില്‍ സമയം എട്ട് മണിക്കൂറായി നിശ്ചയിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഓസ്ട്രേലിയയിലാണ് തൊഴിലാളി ദിനം ആചരിക്കുകയെന്ന ആശയം ഉയര്‍ന്നതെന്നാണ് ഇതില്‍ ആദ്യം ഉയര്‍ന്നുവന്ന വാദം. തൊഴിലാളി ദിനത്തിന്റെ മറ്റൊരു വാദം ഉയര്‍ന്നത് അമേരിക്കയില്‍ നിന്നാണ്. അമേരിക്കയിലെ ചിക്കാഗോയില്‍ 1886 ഹേയ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നു. തൊഴിലാളികള്‍ സമാധാനപരമായി നടത്തിയ പൊതുയോഗത്തില്‍ പൊലീസ് നടത്തിയ വെടിവയ്പ്പാണ് ഹേയ് കൂട്ടക്കൊല. അര്‍ജന്റീനയില്‍ നിന്നുയരുന്ന വാദം മറ്റൊന്നാണ്. അര്‍ജന്റീനയില്‍ മെയ് ഒന്നിന് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ട ദിവസത്തിന്റെ വാര്‍ഷികം എന്ന നിലയില്‍ ധാരാളം ആഘോഷങ്ങള്‍ അരങ്ങേറുകയാണ് ചെയ്യുന്നത്.
പ്രാദേശികമായി ചെറുയോഗങ്ങള്‍ സംഘടിപ്പിക്കുന്നു. പരസ്പരം ആശംസകള്‍ കൈമാറുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. 1909 ല്‍ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി, അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി ഇതു കണക്കാക്കുന്നു. ഹുവാന്‍.ഡി.പെറോണ്‍ എന്നയാളുടെ നേതൃത്വത്തില്‍ വന്ന തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാരാണ് ഈ ദിനം വളരെ പ്രാധാന്യത്തോടെ കൊണ്ടാടുവാന്‍ തീരുമാനിച്ചതെന്ന് ചരിത്രം പറയുന്നു.
അതേസമയം, 1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍സമയം എട്ടുമണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളുടെ ബഹുമാന സൂചകമായി എണ്‍പതോളം രാജ്യങ്ങള്‍ ഈ ദിനത്തില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറി വൈക്കോ ആണ് തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയില്‍ പൊതു അവധിയായത്.സമീപ കാലത്തായി ബംഗളൂരുവിലും മറ്റുമുള്ള ടെക്കികളും മെയ്ദിന റാലികളും ആഘോഷങ്ങളും നടത്തുന്നുണ്ട്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന തൊഴിലാളി വര്‍ഗ്ഗമുന്നേറ്റത്തിന്റെ ചരിത്രമാണ് മെയ് ദിനത്തിന്റേത്. അങ്ങനെ മെയ് ഒന്ന്, ലോക തൊഴിലാളി ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.
1923 മെയ് 1 ന് മദ്രാസിലെ മറീന ബീച്ചില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇന്ത്യയിലാദ്യമായി മെയ്ദിനം ആചരിക്കുന്നത്. ആ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മലയാപുരം ശിങ്കാരവേലു ചെട്ടിയാര്‍ മെയ്ദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഒരു പ്രമേയത്തിലൂടെ ഉന്നയിക്കുകയും ചെയ്തു. 1950ല്‍ താനെ ജയിലിനുള്ളില്‍ നടന്ന മെയ്ദിനാചരണം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അന്ന് ജയിലിനുള്ളില്‍ രക്തപതാക ഉയര്‍ത്തി തടവുകാര്‍ നടത്തിയ മെയ്ദിനാചരണം ലാത്തി ചാര്‍ജിലാണ് കലാശിച്ചത്. 14 തടവുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തൃശൂരിലാണ് കേരളത്തില്‍ ആദ്യമായി മെയ് ദിനാചരണം നടന്നതെന്നാണ് ചരിത്രം. “ലേബേഴ്‌സ് ബ്രദര്‍ഹുഡ്” എന്ന തൊഴിലാളി പ്രസ്ഥാനം കെ കെ വാര്യര്‍, എം എ കാക്കു, കെ പി പോള്‍, കടവില്‍ വറീത്, കൊമ്പന്റെ പോള്‍, ഒ കെ ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് ആദ്യ മെയ്ദിന റാലി സംഘടിപ്പിച്ചത്. 1936 ലെ മെയ്ദിനത്തിലായിരുന്നു ഇത്. ഒരു സംഘടനയ്ക്ക് ഉള്ളിൽ മാത്രം ഒതുങ്ങുന്നതല്ല തൊഴിലാളി ദിനവും തൊഴിലാളി വർഗ്ഗങ്ങളും. കാലം എത്ര കഴിഞ്ഞാലും ഈ ഭൂലോകത്ത് തൊഴിലാളിയും തൊഴിലാളിവർഗവും ഉണ്ടാകും… അതെ സർവരാജ്യ തൊഴിലാളികൾ സംഘടിക്കുകയാണ്… സംഘടിച്ച് സംഘടിച്ച് ശക്തരാവുകയാണ്…
ഏവർക്കും വാർത്താ ട്രിവാൻഡ്രത്തിന്റെ മെയ്ദിനാശംസകൾ
കപ്പലിൽ ജോലിക്കായി പോയ മകന്റെ തിരോധാനത്തിൽ ഞെട്ടി കുടുംബം, ദുരൂഹത ഉന്നയിച്ച് അച്ഛൻ
https://www.facebook.com/varthatrivandrumonline/videos/435269941620862