പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്  കേസിൽ പ്രതി അറസ്റ്റിൽ

0
55

നേമം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്  കേസിൽ പ്രതി അറസ്റ്റിൽ. കല്ലിയൂർ സ്വദേശി രതീഷിനെയാണ് (40) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതി, സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേണത്തിനിടെ ഒളിവിൽ പോയ പ്രതിയെ ഫോർട്ട് അസി. കമീഷണർ ഷാജിയുടെ നിർദേശ പ്രകാരം നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, ജോൺ വിക്ടർ, മധുമോഹൻ, എ.എസ്.ഐ പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

ഇത് ജൂനിയർ ജോളിയോ? ഷാരോണിന്റെ ജീവനെടുത്ത് ഗ്രീഷ്മ, ജീവൻ കൊടുത്ത പ്രണയമല്ല ജീവനെടുത്ത പ്രണയം

https://www.facebook.com/varthatrivandrumonline/videos/1729683127411988