നരബലി: മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, സിദ്ധനായി അവതരിച്ച ഷാഫിയുടെ നിർദേശപ്രകാരം ബലി നൽകൽ

കൊച്ചി: തിരുവല്ലയിൽ നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. കടവന്ത്ര സ്വദേശി പത്മയുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇലന്തൂർ കുഴിക്കാലയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ​ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു സമീപം പലയിടങ്ങളിലായി കുഴിച്ചടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനക്കയച്ച് ഫലം വന്നശേഷം മാത്രമേ ഇവ ആരുടെതാണെന്ന് വ്യക്തമാകൂ. പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും അടക്കമുള്ള സംഘമാണ് പരിശോധന നടത്തിയത്. 12 മണിയോടെ പ്രതികളെയും കൊണ്ട് വാഹനം കുഴിക്കാലയിലെ വീട്ടിലെത്തി. തുടർന്നാണ് മൃതദേഹം കണ്ടെത്താനുള്ള ശ്രമം നടത്തിയത്.ഭഗവൽ സിങ്ങും ഭാര്യ ലൈലും സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു. ശ്രീദേവിയെന്ന വ്യാജ ​ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ദമ്പതികളുമായി ബന്ധം സ്ഥാപിച്ച പെരുമ്പാവൂർ സ്വദേശി ഷാഫി സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റഷീദ് എന്ന സിദ്ധനെ കാണാൻ ഉപദേശിക്കുകയായിരുന്നു. ഷാഫി തന്നെയാണ് റഷീദായും ഇവരുടെ മുന്നിൽ എത്തിയത്.ഇവർ റഷീദുമായി ബന്ധപ്പെടുകയും നരബലി കൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അതിന് മുമ്പായി ഷാഫി ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ പീഡിപ്പിച്ചു. കൂടുതൽ സമൃദ്ധിക്കായി നരബലി കൊടുക്കാൻ ആവശ്യപ്പെട്ടു.ഷാഫി തന്നെയാണ് ആദ്യം റോസ്‍ലിയെ കുഴിക്കാലയിലെ വീട്ടിൽ എത്തിക്കുന്നത്.

10 ലക്ഷം രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് ഇവരെ കുഴിക്കാലയിലെത്തിച്ചത്. കട്ടിലിൽ കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിലടക്കം മുറിപ്പെടുത്തുകയും രക്തം വീടിനു ചുറ്റും തളിക്കുകയും ചെയ്തു. ഒടുവിൽ കഴുത്ത് മുറിച്ച് കൊല്ലുകയുമായിരുന്നു. ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയാണ് കഴുത്തു മുറിച്ചത്. കൊലപാതക ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു ചുറ്റും കുഴിച്ചിട്ടു.എന്നിട്ടും ഐശ്വര്യം വരാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കുടുംബത്തിന് ശാപമുണ്ടെന്നും മറ്റൊരു നരബലി കൂടി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരമാണ് രണ്ടാമത് പത്മയെ ഷാഫി കൂട്ടിക്കൊണ്ടു വരുന്നത്. ഇവർക്കും പണം വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടുവന്നത്.

അതിക്രൂരമായാണ് ഇവരെയും കൊന്നതെന്ന് പൊലീസ് പറഞ്ഞു. വിവരിക്കാൻ പോലുമാകാത്തത്ര ക്രൂരമായി കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വീടിനു ചുറ്റും കുഴിച്ചിടുകയായിരുന്നു. കാണാതായി 24 മണിക്കൂറിനുള്ളിൽ രണ്ട് സ്ത്രീകളും കൊല്ല​പ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി.

https://www.facebook.com/varthatrivandrumonline/videos/1473941369779596

 

iphone 14 Pro Max || Review || CITY MOBILES ATTINGAL

https://www.facebook.com/varthatrivandrumonline/videos/747556379669881




Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!