നന്ദിയോട് പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവ്

0
82

പാലോട്: നന്ദിയോട് പഞ്ചായത്തിൽ വീണ്ടും രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ രോഗബാധിതരുടെ എണ്ണം 201 ആയി. കുറുന്താളി വാർഡിൽ 46 ഉം, പാലോട് വാർഡിൽ രോഗബാധിതരുടെ എണ്ണം 48 വീതമാണ് കള്ളിപ്പാറ 13 ഉം പുലിയൂർ 10 ഉം കുറുപുഴ11 ഉം, ടൗൺ, പച്ച എന്നീ വാർഡുകളിൽ 17 വീതവും വട്ടപ്പൻകാട് 15 ഉം പാലുവള്ളി 1, നവോദയ 1 ഉം രോഗികളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതിൽ ചിലരുടെ രോഗനില ഗുരുതരമാണ്. കുറുന്താളി, പാലോട് വാർഡുകളിലെ ചില കടകളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കാൻ കടയുടമകൾ തയാറാകുന്നില്ല. കൂടാതെ മൈക്രോ കണ്ടയ്ൻമെന്റ്സോണായ കുറുന്താളിയിലും, പാലോട് വാർഡിലെ പനങ്ങോട് ഭാഗത്തും നിയന്തണങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും പാലിക്കപെടുന്നില്ല. യാതൊരു നിയന്ത്രണവും പാലിക്കാത്ത സാഹചര്യം ഉണ്ടായാൽ ഇനിയും രോഗബാധിതരുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്നും ഇനി ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം ഓണം കഴിയുന്നതോടെ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പാലോട് വാർഡ് മെമ്പർ നസീറ നിസാമുദ്ദീന്റെ നേതൃത്വത്തിൽ രോഗബാധിതർ താമസിക്കുന്ന വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു നൽകി.

ഇത് വാർത്താട്രിവാൻഡ്രത്തിന്റെ പൊന്നോണക്കാഴ്ച

[fb_plugin video href=”https://www.facebook.com/107537280788553/videos/378800260471664″ ]