പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ 2025- 26 അധ്യയന വര്‍ഷത്തെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് 8ന് നടത്തും. രാവിലെ 10 മുതല്‍ 12 വരെ നെടുമങ്ങാട് ഗവ. ടൗൺ എല്‍പിഎസിലാണ് പരീക്ഷ.
നെടുമങ്ങാട് ഐടിഡിപിയുടെ അധികാര പരിധിയില്‍ താമസിക്കുന്നതും എംആര്‍എസ് എന്‍ട്രന്‍സിന് അപേക്ഷിച്ചതുമായ വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ 09.30ന് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം.
അപേക്ഷ ഹാജരാക്കാത്ത വിദ്യാര്‍ഥികള്‍ നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്ററില്‍ നിന്നും ഇപ്പോള്‍ പഠിക്കുന്ന ക്ലാസ് രേഖപ്പെടുത്തിയ സാക്ഷ്യപത്രം, ജാതി സര്‍ട്ടിഫിക്കറ്റിന്റെയും വരുമാന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പ് എന്നീ രേഖകളുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.