പ്രതിക്ഷേധങ്ങൾക്കൊടുവിൽ മെഡിക്കൽ കോളജിൽ വീണ്ടും പാൽ വിതരണം

0
44

മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെ കിടപ്പു രോഗികൾക്കുള്ള പാൽവിതരണം ഇന്നു മുതൽ പുനരാരംഭിക്കും. മന്ത്രിതലത്തിൽ നടത്തി ചർച്ചയിലാണ് തീരുമാനം. പാൽ വിതരണം തടസപ്പെട്ടിരുന്നു.ശക്തമായ പ്രതിക്ഷേധ പരിപാടികൾ ഇതിനെതിരെ നടന്നിരുന്നു.രോഗികൾക്ക് പാൽ നൽകിയ വകയിൽ മിൽമയ്ക്ക് 1.14 കോടി രൂപ കുടിശികയായതോടെയാണ് പാൽ വിതരണം നിർത്താൻ തീരുമാനിച്ചത്. പാൽവിതരണം പ്രതിസന്ധിയിലായതോടെ മന്ത്രമാരായ വീണാജോർജും ജെ.ചിഞ്ചുറാണിയും ചർച്ച നടത്തി. 3 ദിവസത്തിനകം പണം നൽകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാൽ വിതരണം പുനരാരംഭിച്ചത്.