തിരുവനന്തപുരം: കാലപ്പഴക്കം കാരണം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ഒപിയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജ് കാറ്ററിംഗ് വര്‍ക്ക് കോപററ്റീവ് സൊസെറ്റിയുടെ കെട്ടിടത്തിന്റെ അടുക്കള ഭാഗമാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞു വീണത്.
എണ്‍പതോളം പേര്‍ കാന്റീനില്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. എന്നാല്‍ അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല.
ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടമായതിനാല്‍ പൊളിച്ച് മാറ്റി പുതുക്കി പണിയണമെന്ന ആവശ്യം നേരത്തെ തന്നെ ജീവനക്കാര്‍ ഉന്നയിച്ചിരുന്നതാണ്. വലിയ ദുരന്തം ഒഴിവായെങ്കിലും കെട്ടിടം അപകടാവസ്ഥയില്‍ പ്രവര്‍ത്തിക്കാൻ അനുവദിക്കരുതെന്നാണ് ജീവനക്കാരുടെ ആവശ്യം.