ജാഗ്രതസമിതിയുടെ നേതൃത്വത്തിൽ ലഹരിക്ക് എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു

0
53

മംഗലപുരം: ജാഗ്രതസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി മുതൽ ആരംഭിച്ച ലഹരിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്ന ലഹരിവിരുദ്ധ ജാഗ്രതസദസ്സുകൾ, ബോധവൽകരണ ക്ലാസ്സുകൾ, ലഹരിവിരുദ്ധ റാലികൾ, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നതിൻ്റെ ഭാഗമായി  മുരുക്കുംപുഴ ജംഗ്ഷനിൽ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.

ജാഗ്രത സമിതി ചെയർമാൻ എം. എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ബി. കെ. പ്രശാന്തൻ കാണി ഐപിഎസ് ബോധവൽക്കരണ ക്ലാസ്സ് ഉത്ഘാടനം ചെയ്തു.

സമൂഹത്തിലെ മുഴുവൻ ആളുകളും ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിൻ്റെ ഭാഗമായി മാറിയാൽ മാത്രമേ പ്രായ വ്യത്യാസമില്ലാതെയും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെയും പടർന്ന്പിടിച്ച് കൊണ്ടിരിക്കുന്ന ലഹരിയെ അമർച്ച ചെയ്യാൻ കഴിയൂ എന്ന് ബി. കെ. പ്രശാന്തൻ കാണി ഐപിഎസ് പറഞ്ഞു. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ പി. കെ. ജയരാജൻ ബോധവൽക്കരണ ക്ലാസ്സിനു നേതൃത്വം നൽകി. ഡോ.ബി.വിജയൻ, മംഗലപുരം S H O സജീഷ്. എച്ച്. എൽ,മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം, പഞ്ചായത്ത് മെമ്പർമാരായ ബി.സി. അജയരാജ്, ശ്രീചന്ദ് , ജാഗ്രത സമിതി അംഗങ്ങളായ സഞ്ജു,,നസീർ, സഞ്ചു, മോനീഷ്, സിയാം , ജയേഷ്, നിസാർ കല്ലൂർ, ഷജീർ ജന്മിമുക്ക്, ഭരത്ത്, ആബിദ് തുടങ്ങിയവർ സംസാരിച്ചു.

 

നൻപകൽ നേരത്ത് മയക്കം; iffk യിലെ മമ്മൂട്ടി ചിത്രം കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നു

https://www.facebook.com/varthatrivandrumonline/videos/5471070866323708