പൂജപ്പുരയിൽ വേറിട്ടൊരു മത്സ്യ കച്ചവടക്കാരിയായ ലുസ്തി

0
62

കരമന :കരമന പൂജപ്പുര റോഡിൽ SBI ബാങ്കിന് മുൻപിലായി മത്സ്യകച്ചവടം നടത്തുന്ന ലുസ്തി മറ്റുള്ള മീൻ കച്ചവടക്കാരിൽ നിന്ന് വ്യത്യസ്തയാണ്. അതിരാവിലെ പൂന്തുറയിൽ നിന്ന് ഐസ് ഇടാത്ത മീൻ കൊണ്ടുവന്ന് വിൽക്കുകയും കച്ചവടം അവസാനിപ്പിച്ചു പോകുമ്പോൾ താൻ കച്ചവടം നടത്തിയ സ്ഥലം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷമാണ് ലുസ്തിയുടെ മടക്കം. വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവന്നാണ് ലുസ്തി പരിസരം വൃത്തിയാക്കുന്നത്. സ്വന്തം വീട്ടിലെ മാലിന്യം ആരുമറിയാതെ വഴിയിൽ തള്ളുന്നവർക്ക് ലുസ്തി ഒരു മാതൃകയാണ്. പൂജപ്പുര വാർഡ് കൗൺസിലർ Adv. V. V രാജേഷ് നേരിട്ടെത്തി ആദരിച്ചു.