അമ്മായിഅമ്മയും മരുമകളും സ്ഥാനാര്‍ത്ഥികളാക്കി യൂഡിഫ് ;ഒരാൾ നെടുമങ്ങാട് നഗരസഭയിലും ഒരാൾ ഉഴമലയ്ക്കൽ പഞ്ചായത്തിലും

0
3845

നെടുമങ്ങാട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്മായിഅമ്മയും മരുമകളും സ്ഥാനാര്‍ത്ഥികളാക്കി യൂഡിഫ്.നെടുമങ്ങാട് നഗരസഭ പതിനാറാം കല്ല് വാർഡിലും ഉഴമലയ്ക്കൽ പഞ്ചായത്തിൽ പരുത്തിക്കുഴി വാര്‍ഡുകളിലുമായാണ് ജനവിധി തേടുന്നത്.

അമ്മായിഅമ്മ കഴിഞ്ഞ പ്രാവശ്യം കൗൺസിലർ ആയിരുന്നു എങ്കിൽ കന്നി അംഗതിന് ഇറങ്ങുകയാണ് മരുമകൾ. പതിനാറാം കല്ല് തിരുവാതിരയിൽ എൻ. ഗീതാദേവിയും മകൻ അനുരാഗിന്റെ ഭാര്യ വി. കൃഷ്‌ണേന്ദുവും ആണ് ഈകുറി മത്സരരംഗത്ത് ഉള്ളത്. എൽ.ഡി.എഫ് കോട്ട ആയിരുന്ന നെടുമങ്ങാട് നഗരസഭ പതിനാറാം കല്ല് വാര്‍ഡില്‍ 2010ൽ പിടിച്ചെടുത്താണ് എൻ. ഗീതാദേവിയുടെ തുടക്കം അത് നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് വീണ്ടും മത്സര രംഗത്തുള്ളത് എങ്കിൽ. കന്നി അംഗത്തിന് ഇറങ്ങുന്ന കൃഷ്‌ണേന്ദു ഇടതു പക്ഷത്തിന്റെ ഉറച്ച കോട്ടയായ പരുത്തിക്കുഴി വാർഡ് പിടിച്ചെടുക്കും എന്ന പൂർണ്ണ വിശ്വാസത്തിലാണ് മത്സരിക്കുന്നത്.