യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കോരാണി നാഷണൽ ഹൈവേയിൽ യു.ഡി.എഫ് സത്യാഗ്രഹംനടത്തി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജലീലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നടത്തിയ സത്യാഗ്രഹ പരിപാടി കെ.പി.സി.സി സെക്രട്ടറി എം. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുദാക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് ഇടയ്ക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശരുൺ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എസ് അഭിജിത്ത്. അനിൽരാജ്, ഉമേഷ് കോരാണി സുജിത്ത്ലാൽ, സുരേഷ് ബാബു, ദിലീപ്, പ്രദീപ് പരുത്തി, നിതിൻപാലോട്, രാകേഷ് കോരാണി, എന്നിവർ പങ്കെടുത്തു.