പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ സൂക്തങ്ങൾ അടങ്ങിയ സ്മ്യതി മണ്ഡപം ഓഫീസ് നവീകരണത്തിൻ്റെ പേരിൽ പൊളിച്ചു നീക്കിയിരുന്നത് കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ നേത്യത്വത്തിൽ പുന:സ്ഥാപിച്ചു.
ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവും, പുനർനിർമ്മാണ കമ്മിറ്റി ചെയർമാനുമായ അഡ്വ.എസ്.കൃഷ്ണകുമാർ അനാച്ഛാദനം നിർവ്വഹിച്ചു. ഭരണപക്ഷത്തിൻ്റെ ധാർഷ്ഠ്യ ഭാവം മൂലം തകർക്കപ്പെട്ട ജവഹർലാൽ നെഹ്റു വിൻ്റെ തകർക്കപ്പെട്ട സ്മൃതി മണ്ഡപം പുന:സ്ഥാപിക്കപ്പെട്ടതിലൂടെ കോൺഗ്രസിൻ്റെ അഭിമാനം ഉയർത്താൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. എസ്. വസന്തകുമാരി അദ്ധ്യക്ഷയായിരുന്നു. എസ്. ജലജകുമാരി, ജോളി പത്രോസ്, കുന്നുംപുറം വാഹിദ്, കൊയ്ത്തുർക്കോണം സുന്ദരൻ, ഭുവനചന്ദ്രൻ നായർ, ശ്രീലേഖ, എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ നായർ, ആൻ്റണി ഫിനു, യാസിർ യഹിയ തുടങ്ങിയവർ പങ്കെടുത്തു.