ആറ്റിങ്ങൽ: മുൻ ഏരിയ കമ്മിറ്റി അംഗവും ദീർഘകാലം നഗരസഭ കൗൺസിലറും ആയിരുന്ന സഖാവ് കുന്നുവാരം സുകുമാരൻ 18-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ ദിനം ആചരിച്ചു. നീണ്ട കാലത്തെ പൊതു പ്രവർത്തന രംഗത്ത് സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു സഖാവ് സുകുമാരൻ. അനുസ്മരണ ദിനാചരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുന്നുവാരത്തെ വസതിയിൽ വച്ച് നടന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു, നഗരസഭാ ചെയർമാൻ എം.പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പ്രദീപ്, ആർ.രാജു, എൽ.സി.അംഗം ജോയി, കുടുംബാങ്ങൾ, സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
[ap_social facebook=”http://facebook.com/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
കൗതുകമായി ഒരു സാഹസിക ഫോട്ടോഷൂട്ട്
https://www.facebook.com/varthatrivandrumonline/videos/410874189896767/