ശക്തയായ കാറ്റിലും മഴയിലും വൃദ്ധയുടെ വീടിന്റെ മേൽക്കൂര പറന്നു പോയി

0
1609

ആറ്റിങ്ങൽ: ശക്തയായ കാറ്റിലും മഴയിലും ദേവസ്വംവിള കോളനിയിലെ വൃദ്ധയുടെ വീടിന്റെ മേൽക്കൂര ഇളകിമാറി വൈദ്യുതി ലൈനിൽ പതിച്ചു. നഗരസഭ 7-ാം വാർഡിൽ ദേവസ്വംവിള കോളനിയിലെ 80 കാരിയായ ഭാരതിയുടെ വീടിന്റെ മേൽകൂരയാണ് ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും പേമാരിയിലും ഇളകി മാറിയത്‌. സമീപത്തെ വൈദ്യുതി കമ്പിയിലേക്ക് മേൽക്കൂര പതിക്കുകയാണുണ്ടായത്. പരിസരത്ത് ആളുകളില്ലായിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.

വാർഡ് കൗൺസിലറും ദുരന്തനിവാരണ കമ്മിറ്റി അംഗങ്ങളും വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപും, ഹെൽത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജുവും സ്ഥലത്തെത്തി. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരരെ വിളിച്ച് വരുത്തി വൈദ്യുതി ബന്ധം താൽക്കാലികമായി വിഛേദിക്കുകയും ചെയ്തു.

അവിവാഹിതയായ ഭാരതി നഗരസഭയുടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്‌താവാണ്. പുതിയ വീടിനായുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ പൂർത്തിയാവാനിക്കെയാണ് പ്രകൃതിക്ഷോഭത്തിൽ നിലവിലെ വീടിന് കേടുപാടുകൾ സംഭവിച്ചത്. നഗരസഭാ ചെയർമാൻ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് കത്ത് നൽകി. താൽക്കാലികമായി മേൽക്കൂര നിർമ്മിക്കുന്നതിനുള്ള നടപടികൾ വാർഡ് ദുരന്ത നിവാരണ കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു. കൗൺസിലർമാരായ ഗീതാകുമാരി, റ്റി.ആർ. കോമളകുമാരി, ദുരന്തനിവാരണ കമ്മിറ്റി രക്ഷാധികാരികളായ ആർ.എസ്. അനൂപ്, സജി കല്ലിംഗൽ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



ആറ്റിങ്ങലിലെ ചില കൊച്ചുമുതലാളിമാർ അറിയാൻ

https://www.facebook.com/varthatrivandrumonline/videos/632536354056187/