കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളല്ലൂർ പോസ്റ്റ് ഓഫീസിൽ നിന്നും കൊലചെയ്യപ്പെട്ട വാളയാറിലെ സോദരിമാർക്ക് നീതി ആവശ്യപ്പെട്ട് മാതാപിതാക്കൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു.
കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജിഷ്ണു മോഹൻ അധ്യക്ഷത വഹിച്ച യോഗം വെള്ളല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ.വിഷ്ണു രാജ്.R ഉദ്ഘാടനം ചെയ്തു. കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ , കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു വെള്ളല്ലൂർ ,അഹദ്.എ.എൻ തുടങ്ങിയവർ പങ്കെടുത്തു .