ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞു നശിപ്പിച്ചു. കോൺഗ്രസ് പ്രചാരണ ബോർഡുകൾ, കൊടിതോരണങ്ങൾ ജനൽ, കസേര തുടങ്ങിയവ അക്രമികൾ നശിപ്പിച്ചു. തകർക്കപ്പെട്ട മണ്ഡലം കമ്മിറ്റി ഓഫീസ് DCC പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, KPCC നിർവാഹകസമിതി അംഗം അംഗം എം എ ലത്തീഫ് തുടങ്ങിയവർ സന്ദർശിച്ചു.
ഭരണപരാജയം മറച്ചുവയ്ക്കാനും, എൻഐഎ സെക്രട്ടറിയേറ്റിൽ കയറി കള്ളക്കടത്ത് അന്വേഷണം നടത്തുന്നത് മറച്ചു വയ്ക്കുന്നതിനും വേണ്ടിയാണ് സിപിഎം സംസ്ഥാനമൊട്ടാകെ കലാപം സൃഷ്ടിക്കുന്നതെന്ന് ഡിസിസി പ്രസിഡൻറ് പറഞ്ഞു. കൊള്ളയും കൊള്ളിവയ്പും നടത്തി കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ കഴിയുകയില്ലായെന്ന് എം എ ലത്തീഫ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡൻറ് സുജിത്ത് ചെമ്പൂര്, ഇടക്കോട് മണ്ഡലം പ്രസിഡൻറ് ശരൺ കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പള്ളിയറ മിഥുൻ, യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡണ്ട് എം എസ് അഭിജിത്ത്, ഷിബു മുദാക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവ് “പ്രണബ് മുഖര്‍ജി” വിടവാങ്ങുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/249451456181114/