ലൈഫ് പദ്ധതി ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി ആഗസ്ത് 27 വരെ നീട്ടി

0
1320

ലൈഫ് പദ്ധതി ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി ആഗസ്ത് 27 വരെ നീട്ടി. കാലവർഷത്തിന്റേയും കോവിഡ് കാരണം പല പ്രദേശങ്ങളും കണ്ടൈൻമെൻറ് സോൺ ആക്കി മാറ്റിയതിന്റെയും പശ്ചാത്തലത്തിലാണ് തിയ്യതി നീട്ടിയത്

ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭൂരഹിത ഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ഭവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേരളത്തിൽ വിജയകരമായി നടന്നുവരുകയാണ് . ലൈഫ് 1,2 ഘട്ടങ്ങളുടെ ഭാഗമായി 2 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനോടകം ഭവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ ചില കുടുംബങ്ങൾ വിട്ടുപോയതായും പിന്നീട് അർഹത നേടിയ ഗുണഭോക്താക്കളെയും കുട്ടിച്ചേർക്കണമെന്ന നിരവധി ആവശ്യങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ അർഹരായ ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനു വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

വിശദ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും www.life2020.kerala.gov.in എന്ന വെബ്സൈറ് സന്ദർശിക്കുക.



ആറ്റിങ്ങൽ ബൈപാസ്, സർക്കാരും ദേവസ്വം ബോർഡും തുറന്ന പോരിലേയ്‌ക്കോ ?

https://www.facebook.com/varthatrivandrumonline/videos/1270817516595502/