തിരുവനന്തപുരം: 13/06/2020 മുതൽ തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ(CFLTC)ആയി പ്രഖ്യാപിച്ചു സർക്കാർ ഏറ്റെടുത്ത് നടത്തിവരികയാണ്. കോവിഡ് ചികിത്സയിൽ അടുത്തിടെ ഉണ്ടായ മാറ്റം, രോഗലക്ഷണങ്ങൾ ഇല്ലാത്തതും വളരെ ലഘുവായ ലക്ഷണങ്ങളും ഉള്ള കോവിഡ് രോഗികളെ അവരവരുടെ വീടുകളിൽ തന്നെ താമസിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഒരു ചികിത്സാരീതിയാണ്. ഇത് നടപ്പിലാക്കുമ്പോൾ CFLTC കളിലേക്ക് രോഗികൾ എത്താത്ത ഒരു സ്ഥിതി വിശേഷം ഉണ്ടാകും.
CFLTC ആയി ഈ ആശുപത്രി മാറിയതിനുശേഷം ഇവിടെ രണ്ടാംവർഷ BHMS മുതലുള്ള യൂണിവേഴ്സിറ്റി പരീക്ഷകളും പിജി പരീക്ഷകളും നടത്താൻ കഴിയാത്ത സാഹചര്യം ആണ് ഉള്ളത്. സെപ്റ്റംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കും എന്ന് കേന്ദ്ര ഗവണ്മെന്റ് വ്യക്തമാക്കിയ സാഹചര്യത്തിൽ തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജും തുറന്ന് പ്രവർത്തിച്ചു പരീക്ഷകൾ നടത്തേണ്ടതുണ്ട്. ആശുപത്രി കോവിഡ് ട്രീറ്റ്മെന്റ് സെന്റർ ആയി മാറ്റാനുള്ള ഒരു നീക്കം അണിയറയിൽ നടക്കുന്നുണ്ട്. ഇത് ഈ കോളേജിന്റെ നിലനില്പിനെയും ഇവിടെ പഠിക്കുന്ന ബിരുദാനന്തരബിരുദ വിദ്യാർഥികളുടെ ഭാവിയെയും ഇരുളടഞ്ഞതാക്കുമെന്നും സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറി, ഹോമിയോ കോളേജ് പഠനത്തിനായി വിട്ടുനൽകിയില്ലെങ്കിൽ ഇതിനെതിരെ ശക്തമായ സമര -പ്രതിഷേധ പരിപാടികളുമായി വിദ്യാർഥികളും പൊതുജനങ്ങളും മുന്നോട്ട് പോകുമെന്ന് കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സാജൻ വി എഡിസൺ അറിയിച്ചു.
ആ 10 കോടിയിൽ നിങ്ങളുടെ കുഞ്ഞുങ്ങളുണ്ടോ??
https://www.facebook.com/varthatrivandrumonline/videos/3176968142341173/