അഴൂരിൽ കോവിഡ് സമൂഹ വ്യാപന ഭീഷണി: അണു നശീകരണം നടത്തി കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി

0
181

അഴൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് സമൂഹ വ്യാപന ഭീഷണിയെത്തുടർന്ന് ചിലമ്പിൽ, നാലുമുക്ക് വാർഡുകളിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി.എച്ച്.സജീവ് നേത്യത്വം നൽകിയ അണു നശീകരണ പ്രവർത്തനങ്ങളിൽ നേതാക്കളായ ബിജുശ്രീധർ, എ.ആർ.നിസാർ, ഷാബുജാൻ, എള്ളുപറമ്പിൽ മോഹനൻ, മോനിഷ് പെരുങ്ങുഴി, യാസിർ യഹിയാ, അനിൽകുമാർ, ഷിബുചിലമ്പിൽ, അഖിൽ ചിലമ്പിൽ എന്നിവർ പങ്കെടുത്തു.