ഉമയനല്ലൂർ ഏലായിൽ കൊയ്‌ത്തുത്സവം

0
89

കൊട്ടിയം ഉമയനല്ലൂർ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ നടന്ന കൃഷിയുടെ വിളവെടുപ്പ് മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 174 ഏക്കറിലാണ് കൃഷിചെയ്തത്. ഉമയനല്ലൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എസ് ഫത്തഹുദീൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹുമാൻ, പാടശേഖരസമിതി പ്രസിഡന്റ് സജീവൻ, ഡോ. ശശീന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗം എസ് സെൽവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാ ബിജു, പഞ്ചായത്ത് അംഗങ്ങളായ എം നാസർ, സൗമ്യ, ആർദ്ര വിശ്വം, പ്രിയ സാമുവൽ, സലാവുദീൻ, നിസാമുദീൻ, കൃഷി ഓഫീസർ അനൂപ്ചന്ദ്രൻ എന്നിവർ സംസാരിച്ചു.