നാടിന് ആവേശമായി പള്ളിയറ ഏലായിൽ കൊയ്ത്തുത്സവം

0
1106

യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പള്ളിയറ ഏലായിൽ തരിശായി കിടന്ന 5 ഏക്കർ കൃഷി ഭൂമിയിൽ പൊൻകതിർ വിളയിച്ച് കൊണ്ട് കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

മുദാക്കൽ കൃഷി ഭവൻ്റെ സഹകരണത്തോടെയാണ് യൂത്ത് കോൺഗ്രസ് നെൽകൃഷി സംഘടിപ്പിച്ചതും, വിളവെടുപ്പ് നടത്തിയതും. കൊയ്ത്തുത്സവം KPCC സെക്രട്ടറി M A ലത്തീഫ് ഉദ്ഘാടനം ചെയ്തു.

https://www.facebook.com/varthatrivandrum222/videos/3696427900387463/

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് R.S. വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധുകുമാരി, കോൺഗ്രസ് ഇടയക്കോട് മണ്ഡലം പ്രസിഡൻ്റ് ശരുൺ കുമാർ, മുദാക്കൽ മണ്ഡലം പ്രസിഡൻ്റ സുജിത്ത് ചെമ്പൂര്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.എസ്. അഭിജിത്ത്, എ.റഫീക്ക്, AKC, രജനീഷ് പൂവക്കാടൻ, സബീലാ ബീവി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിധിൻ പാലോട്, സുജിത്ത് ലാൽ, അനന്തു, യദു, ശ്യാം ലാൽ തുടങ്ങിയവർ പങ്കെടുത്തു.






[ap_social facebook=”http://facebook.com/varthatrivandrumonline/”]

ജനനായകർക്കൊപ്പം || M. VINCENT MLA

https://www.facebook.com/varthatrivandrumonline/videos/2784916618419972/