വാളയാറിൽ സത്യാഗ്രഹ സമരം നടത്തുന്ന ഇരകളുടെ അമ്മക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരതീയ ദളിത് കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ കമ്മിറ്റി

0
91

വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലിക മാർക്ക് മരണാനന്തര നീതി ലഭിക്കണമെന്നും കൊലപാതികളെ അറസ്റ്റ് ചെയ്തു കേസ് പുനർ വിചാരണ ചെയ്യണമെന്നും കേസ് അട്ടിമറിച്ച പബ്ലിക് പ്രൊസിക്യുട്ടറെയും പോലിസ്കാരെ സർവീസിൽനിന്നും പിരിച്ചുവിടണമെന്നും ആവശ്യപെട്ട്കൊണ്ട് വാളയാറിൽ സത്യാഗ്രഹ സമരം നടത്തുന്ന ഇരകളുടെ അമ്മക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരതീയ ദളിത് കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീക്ഷേധസമരം നടത്തി.

ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌.എൻ.വിശ്വനാഥൻ നായർ ഉൽഘാടനം ചെയ്തു.ദളിത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്.അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമരത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കടക്കാവൂർ അശോകൻ, സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ഷാബു ഗോപിനാഥ്, കൂന്തള്ളൂർ മണ്ഡലം പ്രസിഡന്റ്‌ എസ്. ബിജു, ദളിത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പുതുക്കരി പ്രസന്നൻ, വി.ശശി,കിഴുവിലം മണ്ഡലം മുൻ.മണ്ഡലം പ്രസിഡന്റ്‌ സിദ്ദിഖ്, ദളിത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മാരായ എസ്.രാജേഷ്, കെ.സുരേഷ് ബാബു,കെ.സുനു.കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മാരായ ബി.ഭദ്ര ൻ,ആർ.രാജു,എന്നിവർസംസാരിച്ചു.