തെക്കുംഭാഗo,കടക്കാവൂർ പ്രദേശങ്ങളിൽ നിന്നും സി. പി. എം, ബി. ജെ. പി എന്നീ പാർട്ടികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 30 ഓളം പ്രവർത്തകർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. തെക്കുംഭാഗത്ത് ചേർന്ന യോഗത്തിൽ ഇവർ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വo സ്വീകരിച്ചു. ജില്ലാ സെക്രട്ടറി എം. ജെ. ആനന്ദ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ. റസൂൽ ഷാൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി രാജ്, മണ്ഡലം ജനറൽ സെക്രട്ടറി അനു, അനിരുദ്ധൻ, രാജിത, മോഹനൻ, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം വാങ്ങിയതിന്റെ ഓർമ്മകളുമായി 97-ാം വയസ്സിൽ വാസുപിള്ള സാർ
https://www.facebook.com/varthatrivandrumonline/videos/314417519630138/