ആറ്റിങ്ങൽ നഗരസഭ റവന്യൂ വിഭാഗം ജീവനക്കാരിക്ക് കൊവിഡ്

0
1142

ആറ്റിങ്ങൽ: നഗരസഭ റവന്യൂ വിഭാഗം ജീവനക്കാരി കല്ലമ്പലം സ്വദേശി 38 കാരിക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇവർ യു.ഡി ക്ലർക്കായി ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിതീകരിക്കുകയും ആയിരുന്നു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള 11 ജീവനക്കാരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു. റവന്യൂ വിഭാഗം താൽക്കാലികമായി അടച്ചിടും. റവന്യൂ വിഭാഗം ഒഴികെയുള്ള മറ്റ് സെക്ഷനുകൾ പ്രവർത്തിക്കുന്നതിന് തടസമുണ്ടാവില്ല എന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
നഗരസഭ ശുചികരണ വിഭാഗം ഓഫീസും പരിസരവും അണുവിമുക്‌തമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു.






[ap_social facebook=”http://facebook.com/varthatrivandrumonline/”]

കാട്ടിലെ തടി തേവരുടെ ആന

https://www.facebook.com/varthatrivandrumonline/videos/376324073752800/