ആറ്റിങ്ങൽ നഗരത്തിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
1159

ആറ്റിങ്ങൽ: നഗരസഭ വാർഡ് 13 അവനവഞ്ചേരി സ്വദേശികളായ 15 കാരി, 11 കാരി, 38 കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.

നഗരസഭ വാർഡ് 7 അവനവഞ്ചേരി സ്വദേശി 30 കാരിക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.

നഗരസഭ വാർഡ് 5 കരിച്ചയിൽ സ്വദേശി 28 കാരനും, 26 കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

നഗരസഭ വാർഡ് 30 ക്ലബ് റോഡിൽ 38 കാരിക്കും, 8 കാരിക്കും രോഗം ബാധിച്ചു. ഇവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.




നഗരസഭ വാർഡ് 27 കുഴിമുക്കിൽ 60 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

നഗരസഭ വാർഡ് 23 കണ്ണങ്കരക്കോണം സ്വദേശി 27 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിലേക്ക് മാറ്റി.

നഗരസഭ വാർഡ് 11 അമർ ഹോസ്പിറ്റലിൽ റോഡിൽ 65 കാരന് രോഗം സ്ഥിരീകരിച്ചു. ഇയാളെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

പട്ടണത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാവുന്നതിനൊപ്പം ജനങ്ങളുടെ സഹകരണവും അനിവാര്യമാണ്. അനാവശ്യ ഒത്ത് ചേരലുകൾ ഒഴിവാക്കണം. സ്ഥാപനങ്ങളിൽ കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കണം. സന്ദർശകരുടെ പേര് വിവരങ്ങൾ കൃത്യമായും രേഖപ്പെടുത്തണം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥൻ അറിയിച്ചു.