ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ശുചീകരണ തൊഴിലാളിയായ കിഴുവിലം പഞ്ചായത്തിലെ കാട്ടുംപുറം സ്വദേശി 50 കാരിക്കാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. ഇവരുടെ മകന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എക്സ്റേ ടെക്നീഷ്യനാണ്. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവരെ ഇന്നലെ വലിയകുന്ന് ആശുപത്രിയിൽ സ്രവ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ രോഗം സ്ഥിതീകരിക്കുകയായിരുന്നു. ഇവരെ വക്കം കൊവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും ഉണ്ടാവില്ല എന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.
ഇന്നലെയാണ് ഇവർ അവസാനമായി ജോലിക്കെത്തിയത്. കൂടാതെ നഗരസഭയിൽ സംഘടിപ്പിച്ച കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ യോഗത്തിലും ഇവർ പങ്കെടുത്തിരുന്നു. അതിനാൽ യോഗത്തിൽ പങ്കെടുത്ത പത്തിലധികം ജീവനക്കാരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവിഭാഗം നിർദ്ദേശിച്ചതായും ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ പറഞ്ഞു.
[ap_social facebook=”http://facebook.com/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
കൗതുകമായി ഒരു സാഹസിക ഫോട്ടോഷൂട്ട്
https://www.facebook.com/varthatrivandrumonline/videos/410874189896767/