ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നാടിനു സമർപ്പിച്ചു. ഒരു കോടിയോളം രൂപ ചെലവിലാണു മന്ദിരം നിർമിച്ചത്. കാലം ആവശ്യപ്പെടുന്ന വികസന പ്രശ്‌നങ്ങളും ദൗത്യങ്ങളും ഏറ്റെടുക്കാൻ പ്രാദേശിക സർക്കാരുകൾക്കു കഴിഞ്ഞതായി ചടങ്ങ് ഉദ്ഘാടനംചെയ്തു മന്ത്രി പറഞ്ഞു. ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമാണോദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ അംഗീകാരത്തിന്റെ പ്രഖ്യാപനവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനമുറികളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. പടവുകൾ എന്ന പേരിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളുടെ വാർത്ത പത്രികയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി സത്യൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ഷൈലജബീഗം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി. രമാഭായ്,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ,ജനപ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു.
[ap_social facebook=”http://facebook.com/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
പുത്രന്മാർ മുടിക്കുന്ന കമ്മ്യൂണിസ്റ്റ് കുലം…..
https://www.facebook.com/varthatrivandrumonline/videos/800904674030886/