ചന്ദ്രികയുടെയും രാജന്റെയും നാലു പതിറ്റാണ്ടു നീണ്ടു നിന്ന പുറമ്പോക്ക് ജീവിതത്തിനു വിരാമമായി. ഇനി ഇവർക്കു ധൈര്യമായി സ്വന്തം ഭൂമിയിൽ ചവിട്ടി നിൽക്കാം. (15 സെപ്റ്റംബർ) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയ വിതരണ ചടങ്ങിൽ ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങുമ്പോൾ രാജൻ -ചന്ദ്രിക ദമ്പതികളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കുമാരപുരം ചെന്നിലോട് കോളനിയിൽ ഇവർ താമസിക്കുന്ന ഭൂമിക്കാണ് പട്ടയം ലഭിച്ചത്.
‘വർഷങ്ങളായി ഞങ്ങൾ ഇതിനുവേണ്ടി കയറിയിറങ്ങാത്ത ഓഫീസുകളില്ല ചന്ദ്രിക പറയുന്നു , എന്റെ അമ്മ ഇതിനു വേണ്ടി കുറെ കഷ്ടപ്പെട്ടു. അമ്മ അഞ്ച് വർഷം മുൻപ് മരിച്ചു, ഞാനും രോഗിയായി. എല്ലാ അലച്ചിലിനും ഇന്ന് അവസാനമായി’ ചന്ദ്രിക കണ്ണു തുടച്ചു കൊണ്ട് കൂട്ടിച്ചേർത്തു.
പക്ഷാഘാതം ബാധിച്ചതിനാൽ വീൽചെയറിലാണ് ചന്ദ്രിക പട്ടയം ഏറ്റുവാങ്ങാൻ കളക്ടറേറ്റിൽ എത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു രാജൻ. വർഷങ്ങൾക്കു മുൻപ് നടന്ന അപകടത്തിനുശേഷം ലോട്ടറി വില്പന നടത്തിയാണ് രാജൻ അന്നത്തിനു വഴി കണ്ടെത്തുന്നത്. വർഷങ്ങൾക്കുമുമ്പ് ‘തണൽ പദ്ധതി’ പ്രകാരം നിർമ്മിച്ച കൊച്ചു വീട്ടിലാണ് ഈ ദമ്പതികളുടെ താമസം.കോളനി നവീകരണ പദ്ധതിയുടെ ഭാഗമായി വീട് നവീകരണത്തിന് ഒരു ലക്ഷം രൂപയും ലഭിച്ചിരുന്നു. ഒരു മകനും മകളുമാണ് ഈ വൃദ്ധദമ്പതികൾക്ക്.
അത്യാവശ്യ ഘട്ടങ്ങളിൽ ഒരു ലോണിനായി നിരവധി ബാങ്കുകൾ ഞങ്ങൾ കയറി ഇറങ്ങിയിട്ടുണ്ട്, സ്വന്തം പേരിൽ ഭൂമി ഇല്ലാത്തതിനാൽ ഞങ്ങൾക്ക് ഒന്നും ലഭിച്ചില്ല, രാജൻ പറഞ്ഞു.ലോട്ടറി വിറ്റ് വൈകുന്നേരം വീട്ടിലെത്തുമ്പോൾ സമാധാനത്തൊടെ ഇനി കിടന്നുറങ്ങാമെന്ന ആശ്വാസത്തിലാണ് രാജൻ – ചന്ദ്രിക ദമ്പതികൾ.
[ap_social facebook=”http://facebook.com/” twitter=”” gplus=”” skype=”” linkedin=”” youtube=”” dribble=””]
കൗതുകമായി ഒരു സാഹസിക ഫോട്ടോഷൂട്ട്
https://www.facebook.com/varthatrivandrumonline/videos/410874189896767/