ആറ്റിങ്ങലിൽ ബിജെപി, കോൺഗ്രസ്, ശിവസേന പ്രവർത്തകർ സി.പി.ഐ.എംൽ ചേർന്നു

0
1227

ആറ്റിങ്ങലിൽ ബിജെപി ,കോൺഗ്രസ്, ശിവസേന പ്രവർത്തകരായ മുപ്പതോളം പ്രവർത്തകർ സി.പി.ഐ.എംൽ ചേർന്നു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാറിയെത്തിയവരെ ചെങ്കൊടി കൈമാറി സ്വീകരിച്ചു. മുദാക്കലിൽ പെയ്ക‌മുക്ക് പ്രദേശത്ത് നിന്നും ആർ എസ് എസ് മുൻ മുഖ്യ ശിക്ഷക് സുഭാഷ് ബാബു, ബിജു, അതുല്യ, ജലജ കുമാരി, ദിലീപ്, അയിലത്ത് നിന്നും ബി ജെ പി പ്രവർത്തകരായ അരുൺ, പ്രവീൺ, പ്രദീപ്, വാളക്കാട്ട് പ്രദേശത്തെ ബി ജെ പി പ്രവർത്തകരായ സുരേഷ് പച്ചയിൽ, അനീഷ്, അരുൺ അടക്കം പതിമൂന്നോളം ആർഎസ്എസ്,ബി ജെ പി പ്രവർത്തകരും കടയ്ക്കാവൂർ സ്വദേശികളും കോൺഗ്രസ് പ്രവർത്തകരുമായ ലാലു, ജയചന്ദ്രൻ ,സജയ രാജ്, ഭാസി, സോനു സുരേഷ്, ബാലു, വിഷ്ണു എന്നിവരും,ബിജെപി, ശിവസേന പ്രവർത്തകരും നിലയ്ക്കാമുക്ക് സ്വദേശികളുമായ വിഷ്ണു, അനൂപ്,അനീഷ് , അരുൺ എന്നിവരും കല്ലൂർക്കോണം സ്വദേശികളായ രാജീവ്, രാജേഷ്, ദിനു, നിജു, ബിജു എന്നിവരുമാണ്‌ സിപിഐ എമ്മിലേക്കെത്തിയത്‌.

ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ഏരിയാസെക്രട്ടറി അഡ്വ.എസ്. ലെനിൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം R. രാമു,  ജില്ലാ കമ്മിറ്റി അംഗം അഡ്വ. ജി. സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.



രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം വാങ്ങിയതിന്റെ ഓർമ്മകളുമായി 97-ാം വയസ്സിൽ വാസുപിള്ള സാർ

https://www.facebook.com/varthatrivandrumonline/videos/314417519630138/