അഴൂരിൽ ബി.ജയപ്രകാശ് റോഡ് ഉദ്ഘാടനം ചെയ്തു. അഴൂർ പഞ്ചായത്തിൽ ദീർഘകാലം പ്രസിഡൻ്റായിരുന്ന ബി.ജയപ്രകാശിൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന ഗാന്ധീസ്മാരകം പത്താം വാർഡിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. എസ്.ക്യഷ്ണകുമാർ, എസ്.വസന്തകുമാരി എന്നിവരുടെ ഫണ്ടിൽ നിന്നും ഇരുപത് ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത മാതശ്ശേരിക്കോണം കോടൽമുക്ക് റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.എസ്.ക്യഷ്ണകുമാർ നിർവ്വഹിച്ചു. എസ്. വസന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ ജി.സുരേന്ദ്രൻ, അഴൂർ വിജയൻ, കെ. ഓമന, മാടൻവിള നൗഷാദ്, എസ്.ജി. അനിൽകുമാർ, എം.അലിയാരുകുഞ്ഞ്, അനു വി.നാഥ്, ആർ.ശ്രീകുമാർ, വിഷ്ണു മുരുക്കുപുഴ തുടങ്ങിയവർ സംബന്ധിച്ചു. എ.ആർ.നിസാർ സ്വാഗതവും, മോളിനാരേണു നന്ദിയും പറഞ്ഞു.