അഞ്ചുതെങ്ങ് സ്വദേശിയുടെ ലോക്ക്ഡൗൺ അപാരത കൗതുകമാകുന്നു.

0
299

കൊറോണ വ്യാപന ഭീതിയിലായിൽ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ട അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വീടിനുള്ളിൽ കഴിഞ്ഞ യുവാവ് സിമന്റിൽ ഉരുളയുടെ മാതൃകയിൽ തീർത്ത മത്സ്യവളർത്തൽ ടാങ്ക് ശ്രദ്ധേയമാകുന്നു. അഞ്ചുതെങ്ങ് മുടിപ്പുര ശ്രീശൈലത്തിൽ പ്രകാശാണ് തന്റെ നാട്ടിലെ കോവിഡ് ലോക്ക് ഡൗൺ സമയങ്ങളെ തന്റെ കഴിവുകളെ പരിപാലിക്കുവാനുള്ള അവസരമാക്കിമാറ്റിയത്.




പ്രതീക്ഷിക്കാതെ കടന്നു വന്ന കോവിഡ് മഹാമാരിയുടെ ഭാഗമായി പ്രദേശത്തെ ക്രിട്ടിക്കൽ കണ്ടെയ്ൺമെന്റെ സോണായി മാറ്റിയപ്പോൾ പ്രദേശവാസികൾ നിയന്ത്രണങ്ങൾക്ക് നടുവിൽ പ്പെട്ടുപോകുകയായിരുന്നു. ഈ സാഹചര്യം തന്റെ കഴിവ്കളെ പരിപോഷിപ്പിക്കുവാനായിട്ടാണ് പക്ഷെ പ്രകാശ് ഉപയോഗപ്പെടുത്തിയത്, ഏതാണ്ട് 1മീറ്റർ ചുറ്റളവിൽ തീർത്ത സിമന്റ് ഉരുളയുടെ നിർമ്മാണം ഘട്ടം ഘട്ടമായാണ് പൂർത്തിയാക്കിയിരിക്കുന്നത്.

പ്രകാശ് നിലവിൽ നിർമ്മാണ മേഖലയിൽ ജോലിചെയുന്ന പ്രകാശ് ഒരു മികച്ച ഗായകൻ കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെ കരോക്കെ ഗാനാലാപനവും ഇദ്ദേഹത്തിന്റെ പ്രധാന വിനോദമാണ്.