അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അടവിനകം- മീരാൻ കടവ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ജനവരി മാസത്തിലാണ് പണികൾ ആരംഭിച്ചത്. ലോക്ക് ഡൗണും കൊറോണയുടെയും വിഷയം പറഞ്ഞു പണി വൈകുകയായിരുന്നു.
തുടങ്ങിയ പണികൾ പൂർത്തിയാക്കാതെ വന്നപ്പോൾ മഴയിൽ പൊളിച്ചിട്ട റോഡുകൾ ചെളി നിറഞ്ഞു യാത്രകൾ ബുദ്ധിമുട്ടാകുകയും, കാൽ നട യാത്രക്കാർ മറിഞ്ഞു വീണു പരിക് ഏൽക്കുകയും ചെയ്‌തു. ഇതിനെത്തുടർന്ന് വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്ര തുറമുഖ വകുപ്പിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതിപ്പെടുകയും പണി ആരംഭിക്കാത്ത പക്ഷം തുറമുഖ വകുപ്പിന്റെ മുതലപ്പൊഴി ഓഫീസിനുമുന്നിൽ സമരം ആരംഭിക്കുമെന്നും അറിയിച്ചതിനെത്തുടർന്ന് തുറമുഖ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽ കുമാർ ഇടപെടുകയും പണികൾ പുനരാരംഭിക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് പണികൾ ആരംഭിച്ചത്.