സെറ്റോ കിളിമാനൂരിൽ മോചന മുന്നേറ്റ സംരക്ഷണ സദസ്സ് നടത്തി

0
179

കിളിമാനൂർ:സംസ്ഥാന സർക്കാരിന്റെ സിവിൽസർവീസ് ധ്വംസനങ്ങൾക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമരസമിതി യായ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗാനൈസേഷൻ (സെറ്റോ)കിളിമാനൂർ മേഖല കമ്മിറ്റി “മോചന മുന്നേറ്റ സംരക്ഷണ സദസ്സ്” നടത്തി.കിളിമാനൂർ സിവിൽ സ്റ്റേഷന് മുന്നിൽ സമാപനം ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗംഗാധര തിലകൻ ഉൽഘടനം ചെയ്തു. NGO അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് ഹരിശങ്കർ ജെ കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി, കെ പി എസ് റ്റി എ ജില്ലാ ട്രഷറർ എ.ആർ. ഷമീം, NGO അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മടത്തിനാപ്പുഴ ശ്രീകുമാർ, അജികുമാർ. ജി, കെ. സജീവ്, ബ്രാഞ്ച് സെക്രട്ടറി ജയൻ. വി, ട്രഷറർ അരുൺകുമാർ. ആർ എന്നിവർ സംസാരിച്ചു.


നിർബന്ധിത ശമ്പളം പിടിച്ചെടുക്കൽ നിയമം റദ്ദു ചെയ്യുക, പതിനൊന്നാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, കുടിശികയായ 16%ക്ഷാമബദ്ധ ഉടൻ അനുവദിക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലയിലെ 1500ഓളം കേന്ദ്രങ്ങളിൽ ഇന്നു സെറ്റോ യുടെ നേതൃത്വത്തിൽ മോചന മുന്നേറ്റ സംരക്ഷണ സദസുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കിളിമാനൂരിലെ വിവിധ ഓഫീസുകൾക് മുന്നിൽ സമരം സംഘടിപ്പിച്ചത്.






[ap_social facebook=”http://facebook.com/varthatrivandrumonline/”]

കുറ്റവാളികളില്ലാത്ത കുറ്റകൃത്യം….

https://www.facebook.com/varthatrivandrumonline/videos/335544197706191/