പുതിയ കപ്പൽ പാത വിജ്ഞാപനം; കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ്റെ (സി ഐ റ്റി യു) പ്രതിഷേധസമരം സംഘടിപ്പിച്ചു

0
334

കടൽമാർഗ്ഗം ചരക്കുകടത്തലിൻ്റെ പേരിൽ കപ്പലിൻ്റെ സഞ്ചാര പരിധി പുതുക്കി നിശ്ചയിച്ച കേന്ദ്ര സർക്കാരിൻ്റെ പുതിയ വിജ്ഞാപനം മത്സ്യതൊഴിലാളികളുടെ തൊഴിലും ജീവനും അപകടത്തിലാക്കുന്ന താണ്. സഞ്ചാര പരിധി വിട്ടു കരയിലൂടെ വന്നതിൻ്റെ ഭാഗമായിട്ടാണ് 2013-ൽ 7 മത്സ്യതൊഴിലാളികളുടെ ജീവൻ നഷ്ടമായത്. രണ്ടു പേരെ ഇറ്റാലിയൻ നാവികർ വെടിവെച്ചു കൊന്നു. 5 പേരെ പ്രഭുദേവ് എന്ന കപ്പലിടിച്ചു കൊന്നു.ഇപ്പോഴും ആയിരക്കണക്കിന് കപ്പലുകൾ സഞ്ചാരപരിധി വിട്ടു കരപിടിച്ചു സഞ്ചരിക്കുന്നതിൻ്റെ ഭാഗമായി മത്സ്യതൊഴിലാളികളുടെ ജീവനും ജീവനോപാധികൾക്കും ഭീക്ഷണി നേരിടുന്നുണ്ട്. ഈ സാഹര്യത്തിൽ അനുമതിയോടു കൂടി കപ്പൽ സഞ്ചാരം തുടങ്ങിയാൽ മത്സ്യബന്ധനത്തിനു ഒട്ടും പോകാൻ സാധിക്കില്ല ജീവിതം വഴിമുട്ടും.

കേരള മത്സ്യതൊഴിലാളി ഫെഡറേഷൻ്റെ (സി ഐ റ്റി യു ) നേതൃത്വത്തിൽ 1000 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധസമരത്തിൻ്റെ ഭാഗമായി ആറ്റിങ്ങൽ 5 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു.പെരുമാതുറയിലും താഴം പള്ളിയിലും മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐറ്റിയു സംസ്ഥാന ട്രഷറർ സി.പയസും മണ്ണാക്കുളത്ത് സിഐറ്റിയു ഏര്യ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും അഞ്ചുതെങ്ങിൽ മത്സ്യതൊഴിലാളി യൂണിയൻ ഏര്യാ സെക്രട്ടറി ആർ.ജറാൾഡും മുണ്ടുതുറയിൽ പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി വി.ലൈജുവും ഉദ്ഘാടനം ചെയ്തു.യൂണിയൻ നേതാക്കളായ ജെ.ലോറൻസ്, ജോസഫിൻ മാർട്ടിൻ, ജസ്റ്റിൻ ആൽബി, ആൻ്റോ ആൻ്റണി, നജീബ്, ഹീസാ മോൻ, ജോസ് ചാർളി സേവ്യർ, ബോസ്ക്കോ, കെ.സുഭാഷ് ചന്ദ്രബോസ് എന്നിവർ നേതൃത്വം നൽകി.




[ap_social facebook=”http://facebook.com/varthatrivandrumonline/”]

എരുമക്കുഴി ഇനിമുതൽ പൂങ്കാവനം

https://www.facebook.com/varthatrivandrumonline/videos/400307897667913/