കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷകവിരുദ്ധ ബില്ലിനെതിരെ DYFI കൊല്ലമ്പുഴ – കുന്നു വാരം യൂണിറ്റുകളുടെ നേതൃത്വത്തിൽ തോട്ടവാരം നെടുങ്കരി പാടശേഖരത്തിനു മുന്നിൽ പ്രതിക്ഷേധം സംഘടിപ്പിച്ചു. CPIM വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷക സംഘം ഏര്യ സെക്രട്ടറിയുമായ C ദേവരാജൻ പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തു. CPIM തോട്ടവാരം ബ്രാഞ്ച് സെക്രട്ടറി R K ശ്യാം, DYFI ആറ്റിങ്ങൽ ബ്ലോക്ക് എക്സിക്യുട്ടിവ് അംഗം സംഗീത്, വെസ്റ്റ് മേഖല ജോയിൻ സെക്രട്ടറി ശരത്ത് ,മേഖല കമ്മിറ്റി അംഗങ്ങളായ വിനീഷ്, ശ്യാം യൂണിറ്റ് ഭാരവാഹികളായ അജീഷ്, സഞ്ജയ്, സുദർശൻ , അമ്പാടി എന്നിവർ പങ്കെടുത്തു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/648494132521478/