ആറ്റിങ്ങൽ: കോവിഡ് ബാധയേറ്റ് മരണപ്പെട്ട ഒറ്റൂർ – ഞായൽ – സ്വദേശി ശിവാനന്ദൻ്റെ മൃദശരീരം തൈക്കാട് പൊതുസ്മശാനത്തിൽ സംസ്ക്കരിച്ചു. കഴിഞ്ഞ 24 നായിരുന്നു രോഗം വഷളായി തിരു.മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നത്. തുടർന്ന്, ആശുപത്രിയിൽ എത്തും മുൻപ് മരണപ്പെട്ടു. ആലപ്പുഴ വൈറൊളജി ഇൻസ്റ്റിറ്റ്യട്ടിൽ സ്രവം പരിശോധനക്ക് അയച്ചു. കോവിഡ് + ve സ്ഥിരീകരിച്ചു. വളരെ പാവപ്പെട്ട കുടുംബത്തിന് മൃദദേഹം ഏറ്റ് വാങ്ങി മറവ് ചെയ്യാൻ കുടുംബാഗങ്ങൾക്ക് കഴിയാതെയായി.
എല്ലാവരും വീട്ടിൽ നിരീക്ഷണത്തിലായതിനാലും കുടുംബത്തിൻ്റെ പ്രയാസവും സാമ്പത്തിക ബുദ്ധിമുട്ടും മുൻ പഞ്ചായത്തഗംവും ആരോഗ്യ പ്രവർത്തകയുമായ ബീന വഴി സത്യൻ
എം.എൽ എ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഇതിന്റ ചിലവ് ജയിൻ (ഒറ്റൂർ ചക്ര ഫർണിച്ചർ ഉടമ) വഹിച്ചു. സി.പി.ഐ എം ഏര്യാ കമ്മറ്റി അംഗം മനിഷ്, ബ്രാഞ്ച് സെക്രട്ടറി ലാലു എന്നിവരുടെ നേതൃത്വത്തിൽ പരേതൻ്റെ ബന്ധുക്കളും, ഒറ്റൂർ പ്രൈമറി ഹെൽത്ത് സെൻ്റർ എച്ച്.എയും ചേർന്ന് രാവിലെ. 9.30 മൃതദേഹം ഏറ്റുവാങ്ങി. തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പക്ടർ, മുൻ എസ്.എഫ്.ഐ നേതാവ് എസ്.എസ് മിനുവിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗം വാളണ്ടിയർമാർ പി.പി.ഇ കിറ്റ് അണിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി തൈക്കാട് സ്മശാനത്തിൽ സംസ്ക്കരിച്ചു. തിരു.നഗരസഭാ ഹെൽത്ത് വിഭാഗത്തിനും സാമ്പത്തിക സഹായം നൽകിയ ചക്രാ ഫർണിച്ചർ ഉടമ ജെയിൻ, സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും അഡ്വ.ബി സത്യൻ എം.എൽ എ നാടിൻ്റെ നന്ദി അറിയിച്ചു.
[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]