കോഴിക്കോട്: സംസ്ഥാന സർക്കാറും ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി (യു.എൽ.സി.സി)യും തമ്മിൽ ഹൈകോടതിയിൽ വ്യവഹാരം നടക്കുന്നതിനാൽ കേരളത്തിൽ മുടങ്ങിക്കിടക്കുന്നത് കിഫ്ബിയുടേത് ഉൾപ്പെടെ 12 പ്രധാന റോഡുകളുടെ പ്രവൃത്തികൾ.
കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചതും കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ടെൻഡർ ചെയ്തതുമായ ഏഴു റോഡുകളും ഇതിൽപെടും. ടെൻഡർ ചെയ്ത് കരാറുകാരനെ നിശ്ചയിച്ചെങ്കിലും ഹൈകോടതി ഇടപെടലിന്റെ പേരിൽ കരാർ നടപടികൾ പൂർത്തിയാക്കാനാവാതെ മുടങ്ങിക്കിടക്കുകയാണ് പദ്ധതികൾ. ഹൈകോടതി ഇടപെടലുണ്ടായതിനാൽ ഈ റോഡുകളിൽ അറ്റകുറ്റപ്പണി നടത്താനും പറ്റുന്നില്ല.
കിഫ്ബിയിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ കളൻതോട്-കൂളിമാട് റോഡ്, തൊട്ടിൽപ്പാലം-തലയാട് റോഡ്, കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ചെരിക്കൽ-കോട്ടാം പാലം, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്-ചിന്നത്തടാകം റോഡ്, മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുംപാടം-മൂലേപാടം ബ്രിഡ്ജ് റോഡ്, കാളികാവ്-ചിറക്കൽ റോഡ്, പത്തനംതിട്ട ഏഴാംകുളം-കൈപ്പത്തൂർ റോഡ് എന്നിവയുടെ പ്രവൃത്തികളാണ് നിലച്ചത്. നാലു മാസത്തോളമായി പ്രവൃത്തി മുടങ്ങിയിട്ട്. 40 മുതൽ 100 കോടി വരെയുള്ളതാണ് ഓരോ പ്രവൃത്തിയും. ഇതു കൂടാതെ പൊതുമരാമത്ത് ഫണ്ട് അനുവദിച്ച അഞ്ച് റോഡുകളുടെയും പണി തടസ്സപ്പെട്ടിട്ടുണ്ട്.
ഇത് ജൂനിയർ ജോളിയോ? ഷാരോണിന്റെ ജീവനെടുത്ത് ഗ്രീഷ്മ, ജീവൻ കൊടുത്ത പ്രണയമല്ല ജീവനെടുത്ത പ്രണയം
https://www.facebook.com/varthatrivandrumonline/videos/1729683127411988